Health
ദിവസവും 10,000 ചുവടുകൾ നടക്കണോ? ഈ നുറുങ്ങുകൾ പരീക്ഷിച്ചുനോക്കൂ...
ഒരു സ്റ്റെപ്പ് ട്രാക്കർ ധരിക്കുന്നത് ദിവസം മുഴുവൻ സജീവമായിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.
ദിവസവും 10000 അടി നടന്നാൽ ആരോഗ്യ പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല എന്നതാണ് പുതിയ ചർച്ച. ഇക്കാര്യം നമുക്കെല്ലാവർക്കും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഗ്രഹമുണ്ടെങ്കിലും മടി അല്ലെങ്കിൽ നമ്മുടെ ജീവിത സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഈ ഒരു പ്രശ്നത്തെ മറികടക്കാനും ദിവസവും പതിനായിരം ചുവടുകൾ നടക്കാനും ഉള്ള ചില നുറുങ്ങുകൾ പരിചയപ്പെടാം.
- സാധിക്കാവുന്ന യാഥാർത്ഥ്യബോധമുള്ള ലക്ഷ്യങ്ങൾ വയ്ക്കുക – നടത്തത്തിൽ നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ ആദ്യദിവസം തന്നെ പതിനായിരം ചുവടുകൾ എന്നതിന് പകരം 5000 ആക്കി നിങ്ങളുടെ ലക്ഷ്യം സെറ്റ് ചെയ്യുക. പിന്നീട് പതിയെ പതിയെ പതിനായിരം ആക്കി മാറ്റുന്നതാണ് നല്ലത്.
- ദിവസത്തെ മുഴുവൻ നടത്തവും കൂട്ടുക – 10000 ചുവടുകൾ ലക്ഷ്യമിടുന്നതിന് പകരം ദിവസം മുഴുവൻ നിങ്ങളുടെ നടത്തം പതിനായിരത്തിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ കൗണ്ട് ചെയ്യാവുന്നതാണ്.
- ഫിറ്റ്നസ് ട്രാക്കർ ഉപയോഗിക്കുക – ഒരു സ്റ്റെപ്പ് ട്രാക്കർ ധരിക്കുന്നത് ദിവസം മുഴുവൻ സജീവമായിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.
- കോൾ ചെയ്തുകൊണ്ട് നടക്കുക – നിങ്ങളുടെ ഫോൺ കോളുകളും വെർച്വൽ മീറ്റുകളും നടത്ത സെക്ഷനുകൾ ആക്കി മാറ്റുന്നതും നടത്തത്തെ ആയാസരഹിതമാക്കാനും സഹായിക്കും.
- വാഹനം ദൂരെ പാർക്ക് ചെയ്യുക – ഷോപ്പിങ്ങിനോ ജോലിക്കോ പോകുമ്പോഴെല്ലാം പാർക്കിംഗ് സ്ഥലത്തിന്റെ അങ്ങേയറ്റത്ത് നിങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നതും അകലെ വാഹനം പാർക്ക് ചെയ്യുന്നതും കൂടുതൽ നടക്കാൻ നിങ്ങളെ പ്രേരിപ്പിക്കും.
- പടികൾ കയറുക – ലിഫ്റ്റുകൾക്കും എസ്കലേറ്ററുകൾക്കും പകരം പടികൾ തിരഞ്ഞെടുക്കുന്നതും പടികൾ കയറുന്നതും നിങ്ങളുടെ നടത്തത്തിന്റെ അളവ് വർദ്ധിപ്പിക്കും.
- ചെറിയ ദൂരം ആണെങ്കിൽ നടക്കുക – വാഹനം എടുത്തു പോകേണ്ട അത്യാവശ്യമില്ലാത്ത ദൂരങ്ങളിൽ വാഹനം ഓടിക്കുന്നതിന് പകരം നടന്നുപോകുക.
- നടത്ത ഗ്രൂപ്പിൽ അംഗമാകാം – ഒരു കൂട്ടം ആളുകളോടൊപ്പം നടക്കുന്നത് നമ്മുടെ ദൂരം കുറച്ചു കാണിക്കും.
10000 അടി എന്ന ലക്ഷ്യം മറികടക്കാൻ പ്രയാസപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഈ വഴികൾ ഒന്നു പരീക്ഷിച്ചു നോക്കൂ.
---- facebook comment plugin here -----