Connect with us

muslim league

അട്ടിമറിച്ച 65ലെ വഖ്ഫ് ചട്ടം; മറുപടി പറയാതെ ലീഗിന്റെ വഖ്ഫ് സംരക്ഷണ സമ്മേളനം

ഇ കെ വിഭാഗം സമസ്ത അടക്കമുള്ള പ്രമുഖ മുസ്‌ലിം സംഘടനകൾ 1965ലെ ചട്ടം പുനഃസ്ഥാപിക്കണമെന്ന് ശക്തമായി വാദിക്കുമ്പോഴാണ് ഇതേക്കുറിച്ച് ലീഗിന്റെ മൗനം

Published

|

Last Updated

കോഴിക്കോട് | നവീനവാദികൾക്കും മത നിഷേധികൾക്കും ഉദ്യോഗസ്ഥ തലങ്ങളിൽ കടന്നുകൂടാൻ കഴിയുംവിധം മുസ്‌ലിം ലീഗ് ഭരണകാലത്ത് 1965ലെ വഖ്ഫ് നിയമന ചട്ടം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് കാര്യമായി മറുപടി പറയാതെ കോഴിക്കോട്ട് നടന്ന മുസ്‌ലിം ലീഗ് വഖ്ഫ് സംരക്ഷണ റാലി. ഇ കെ വിഭാഗം സമസ്ത അടക്കമുള്ള പ്രമുഖ മുസ്‌ലിം സംഘടനകൾ 1965ലെ ചട്ടം പുനഃസ്ഥാപിക്കണമെന്ന് ശക്തമായി വാദിക്കുമ്പോഴാണ് ഇതേക്കുറിച്ച് ലീഗിന്റെ മൗനം.

ചട്ടം അട്ടിമറിക്കപ്പെട്ട 2003ലും 2016ലും വഖ്ഫ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ഇന്നലെ നടത്തിയ പ്രസംഗത്തിൽ ഇതു സംബന്ധിച്ച് ഒന്നും പരാമർശിച്ചില്ല. കഴിഞ്ഞ ദിവസം ചേളാരി സമസ്താലയത്തിൽ ചേർന്ന യോഗത്തിൽ ഇ കെ വിഭാഗം സമസ്ത അധ്യക്ഷൻ സർക്കാറിനോടാവശ്യപ്പെട്ട മൂന്ന് നിർദേശങ്ങളിൽ പ്രധാനമായിരുന്നു 65ലെ ചട്ടം പുനഃസ്ഥാപിക്കുകയെന്നത്.

വിശ്വാസികളുടെ നിയമനം ഉറപ്പു വരുത്താൻ വേണ്ടിയാണ് മുസ്‌ലിം ലീഗ് പി എസ് സി നിയമനത്തെ എതിർക്കുന്നതെന്നിരിക്കെ 1965ലെ ചട്ടം തിരുത്താൻ അന്നത്തെ ഭരണകൂടം ഒത്താശ ചെയ്യുകയും ഇപ്പോൾ പി എസ് സി വഴി നിയമനം നടത്തിയാൽ മത നിഷേധികൾ ഉദ്യോഗസ്ഥ തലങ്ങളിൽ കടന്നുകൂടുമെന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന ആരോപണം ലീഗിനെതിരെ ഉയരുമ്പോഴാണ് അട്ടിമറിക്കപ്പെട്ട ചട്ടത്തെക്കുറിച്ച് ലീഗ് മൗനം പാലിച്ചത്.

---- facebook comment plugin here -----

Latest