Connect with us

National

ലോക്‌സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍

ഭരണപക്ഷത്തിന് രാജ്യസഭയിലും ഭൂപരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകുമെന്നാണ് കരുതുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍. ഭരണപക്ഷത്തിന് രാജ്യസഭയിലും ഭൂപരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകുമെന്നാണ് കരുതുന്നത്.

പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി 232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭയില്‍ പാസായത്. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. ഇലക്ട്രോണിക് രീതിയില്‍ നടന്ന വോട്ടെടുപ്പിലാണ് 288 പേര്‍ അനുകൂലിക്കുകയും 238 പേര്‍ എതിര്‍ക്കുകയും ചെയ്തത്.

എംപിമാരായ കെ സി വേണുഗോപാല്‍, കെ.രാധകൃഷ്ണന്‍, ഗൗരവ് ഗോഗോ, എന്‍ കെ പ്രേമചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ ഭേദഗതികള്‍ ശബ്ദവോട്ടിനിട്ട് തള്ളി.കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന മറുപടി പ്രസംഗത്തില്‍ കിരണ്‍ റിജിജു വഖഫ് ബൈ യൂസര്‍ വ്യവസ്ഥ ഒഴിവാക്കിയതിനെ ന്യായീകരിച്ചു.