Connect with us

Kerala

വഖഫ് നിയമഭേദഗതി; കിരാതമായ കാര്യങ്ങളാണ് അവസാനിച്ചതെന്ന് സുരേഷ് ഗോപി

ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു

Published

|

Last Updated

കൊച്ചി  | വഖഫ് നന്‍മയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി .ഭേദഗതി മുസ്‌ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമഭേദഗതി രാജ്യസഭയിലും പാസായതില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഭാരതത്തില്‍ ഈ കിരാതം അവസാനിപ്പിച്ചു.ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും.ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കു.ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു

Latest