National
വഖഫ് നിയമ ഭേദഗതി: മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിയമ ഭേദഗതിക്കെതിരെ ഇന്ന് പ്രകടനവും സമ്മേളനം നടക്കും. 13ന് പാര്‍ലമെന്റ് മാര്‍ച്ച്

ഡല്‍ഹി | വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിയമഭേദഗതിക്കെതിരെ ഇന്ന് പ്രകടനവും സമ്മേളനം നടക്കും. 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
മത-രാഷ്ട്രീയ – സാമൂഹിക രംഗത്തെ നിരവധിപേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍റഹീം മുജദ്ദിദി വ്യക്തമാക്കി. ബിജെപിയുടെ അധികാരം ഉപയോഗിച്ച് ബില്‍ പാസാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രക്ഷോഭം. ഭരണഘടനയുടെ ധാര്‍മികത പ്രകാരം ബില്ല് നിയമവിരുദ്ധമാണെന്നും മനുഷ്യത്വത്തിനെതിരായ ഈ നീക്കം മതസ്വാതന്ത്ര്യത്തിനും എതിരാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.