Connect with us

Kerala

വഖ്ഫ് ഭേദഗതി നിയമം: കോണ്‍ഗ്രസ്സിനെയും ലീഗിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി

ബി ജെ പിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസ്സിന് ബി ജെ പി ഭാഷയാണ്. വിഷയത്തില്‍ മുസ്‌ലിം ലീഗിന് കാപട്യമാണ്.

Published

|

Last Updated

തിരുവനന്തപുരം | വഖ്ഫ് വിഷയത്തില്‍ കോണ്‍ഗ്രസ്സിനെയും മുസ്‌ലിം ലീഗിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി. ബി ജെ പിക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോണ്‍ഗ്രസ്സിന് ബി ജെ പി ഭാഷയാണ്.

വിഷയത്തില്‍ മുസ്‌ലിം ലീഗിന് കാപട്യമാണ്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ഭൂമിയില്‍ ലീഗിന് വിചിത്ര നിലപാടാണുള്ളത്. ഇതില്‍ അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. എന്തുകൊണ്ടാണ് വഖ്ഫ് ഭൂമിയുടെ കാര്യത്തില്‍ ലീഗിന് പരസ്പര വിരുദ്ധ നിലപാടുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മുനമ്പത്ത് കുളം കലക്കി മീന്‍പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ന്യൂനപക്ഷത്തെ ശത്രുക്കളായി കാണുന്നു. വെറുപ്പിന്റെ വിത്ത് പാകുന്നു. വഖ്ഫ് ബില്‍ വന്നതുകൊണ്ട് മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. വഖ്ഫ് ബില്ലിലൂടെ മാത്രം മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ഇതിലൂടെത്തന്നെ ബി ജെ പിയുടെ രാഷ്ട്രീയ നീക്കം പൊളിഞ്ഞുവെന്നത് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest