Kozhikode
വഖ്ഫ് ഭേദഗതി നിയമം: കോപ്പി കടലിലെറിഞ്ഞ് ഐ എന്‍ എല്‍ പ്രതിഷേധം
മുതലക്കുളത്ത് ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹ്്മദ് പ്രസംഗിച്ചു

കോഴിക്കോട് | വിവാദ വഖ്ഫ് നിയമത്തിന്റെ കോപ്പികള്‍ അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ് ഐ എന്‍ എല്‍ പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് അഹ്മദ് ദേവര്‍കോവില്‍, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, വൈസ് പ്രസിഡന്റുമാരായ മൊയ്തീന്‍ കുഞ്ഞ് കളനാട്, സെക്രട്ടറിമാരായ എം എ ലത്വീഫ്, അശ്റഫ് അലി വല്ലപ്പുഴ, ഒ ശംസു, സുലൈമാന്‍ ഇടുക്കി, സെക്രട്ടേറിയറ്റ് അംഗങ്ങളായ ശോഭ അബൂബക്കര്‍ ഹാജി, സി പി അന്‍വര്‍ സാദത്ത്, എം ഇബ്്‌റാഹീം, സമദ് നരിപ്പറ്റ, എ എം ശരീഫ്, നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഫാദില്‍ അമീന്‍, ജനറല്‍ സെക്രട്ടറി റഹീം ബെണ്ടിച്ചാല്‍, നാഷനല്‍ ലേബര്‍ യൂനിയന്‍ സംസ്ഥന ജനറല്‍ സെക്രട്ടറി സി എം എ ജലീല്‍, നാഷനല്‍ പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അബ്്ദുല്ലക്കോയ, നാഷനല്‍ വിമന്‍സ് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ശമീമ മെഹ്തബ്, ജനറല്‍ സെക്രട്ടറി ഹസീന, നാഷനല്‍ ലോയേഴ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ എ ജലീല്‍, കിസാന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ഡോ. അബു കമ്മാളി, ജനറല്‍ സെക്രട്ടറി യു പി അബൂബക്കര്‍ നേതൃത്വം നല്‍കി.
മുതലക്കുളത്ത് ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹ്്മദ്, മുക്കം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.