Connect with us

National

വഖ്‌ഫ് ഭേദഗതി നിയമം: മംഗളൂരുവിൽ മഹാപ്രതിഷേധം ഇന്ന്

കർണാടക ഉലമാ കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ തീരദേശ കർണാടകയിലെ സിവിൽ സമൂഹമാണ് ഇന്ന് വൈകിട്ട് മൂന്നിന് പ്രതിഷേധ സംഗമത്തിനൊരുങ്ങുന്നത്.

Published

|

Last Updated

കാസർകോട് | കേന്ദ്രസർക്കാർ അടുത്തിടെ നടപ്പാക്കിയ പുതിയ വഖ്ഫ് നിയമ ഭേദഗതിക്കതിരെ മംഗളൂരുവിൽ ഇന്ന് മഹാ പ്രതിഷേധം. കർണാടക ഉലമാ കോ-ഓർഡിനേഷന്റെ നേതൃത്വത്തിൽ തീരദേശ കർണാടകയിലെ സിവിൽ സമൂഹമാണ് ഇന്ന് വൈകിട്ട് മൂന്നിന് പ്രതിഷേധ സംഗമത്തിനൊരുങ്ങുന്നത്.

ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്ക മംഗളൂരു എന്നിവിടങ്ങളിലെ സംയുക്ത ഖാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമരത്തിൽ ലക്ഷക്കണക്കിന് ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശമായ അഡിയാറിലെ ഷാ ഗാർഡൻ ഗ്രൗണ്ടിലാണ് പ്രതിഷേധ സംഗമം.

ഇതിലൂടെ മുസ് ലിം സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനോട് പ്രകടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കർണാടക സ്‌റ്റേറ്റ് വഖ്ഫ് മുൻ ചെയർമാനും കർണാടക ഉലമ കോ-ഓർഡിനേഷൻ ഫിനാൻസ് സെക്രട്ടറിയുമായ എൻ കെ എം ഷാഫി സഅദി ബെംഗളൂരു അറിയിച്ചു.

Latest