Connect with us

National

വഖഫ് ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ല: മുഖ്യമന്ത്രി മമത ബാനർജി

ന്യൂനപക്ഷങ്ങളെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്നും മമത

Published

|

Last Updated

കൊൽക്കത്ത | വഖഫ് (ഭേദഗതി) നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ജൈന സമുദായത്തിൻ്റെ പരിപാടിയിൽ സംസാരിക്കവെയാണ് മമത ബാനർജി ഈ ഉറപ്പ് നൽകിയത്. ന്യൂനപക്ഷങ്ങളെയും അവരുടെ സ്വത്തുക്കളെയും സംരക്ഷിക്കുമെന്നും മമത ബാനർജി പറഞ്ഞു.

“വഖഫ് നിയമം പാസാക്കിയതിൽ നിങ്ങൾക്ക് ദുഃഖമുണ്ടെന്ന് എനിക്കറിയാം. വിശ്വസിക്കൂ, വിഭജിച്ച് ഭരിക്കാൻ കഴിയുന്ന ഒന്നും ബംഗാളിൽ സംഭവിക്കില്ല” – അവർ പറഞ്ഞു. വഖഫ് ബിൽ ഇപ്പോൾ പാസാക്കാൻ പാടില്ലായിരുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച ലോക്‌സഭയും, വെള്ളിയാഴ്ച പുലർച്ചെ രാജ്യസഭയും ദീർഘമായ ചർച്ചകൾക്ക് ശേഷം വഖഫ് (ഭേദഗതി) ബിൽ പാസാക്കി. ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയതോടെ ബിൽ നിയമമായി മാറി.