National
വഖ്ഫ് ഭേദഗതി ബില്‍: ഭരണഘടനക്കെതിരേയുള്ള നാണംകെട്ട ആക്രമണമെന്ന് സോണിയാ ഗാന്ധി
ലോക്‌സഭയിലൂടെ സര്‍ക്കാര്‍ ബില്ല് 'ബുള്‍ഡോസര്‍' ചെയ്യുന്നു

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി ബില്ലിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. ഭരണഘടനക്കെതിരേയുള്ള നാണംകെട്ട ആക്രമണമെന്ന് അവര്‍ പറഞ്ഞു. ലോക്‌സഭയിലൂടെ സര്‍ക്കാര്‍ ബില്ല് ‘ബുള്‍ഡോസര്‍’ ചെയ്യുന്നുവെന്നും സോണിയ ആരോപിച്ചു.
കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി (സി പി പി) ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെയാണ് സോണിയയുടെ പരാമര്‍ശം. സാമൂഹിക ധ്രുവീകരണം നിലനിര്‍ത്താനുള്ള ബി ജെ പിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നമ്മുടെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. ബില്‍ ഭരണഘടനക്കെതിരായ ഒരു നാണംകെട്ട ആക്രമണമാണ്. നമ്മുടെ സമൂഹത്തെ സ്ഥിരമായ ധ്രുവീകരണത്തിന്റെ അവസ്ഥയില്‍ നിലനിര്‍ത്താനുള്ള ബി ജെ പിയുടെ ബോധപൂര്‍വമായ തന്ത്രത്തിന്റെ ഭാഗമാണിത്. ജനാധിപത്യ മൂല്യങ്ങളെ ആസൂത്രിതമായി ദുര്‍ബലപ്പെടുത്തുകയാണ് ബി ജെ പിയുടെ നയമെന്നും അവര്‍ കൂട്ടിചേര്‍ത്തു.