Connect with us

വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.

ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ജനങ്ങളെ തമ്മില്‍ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നിലവിലുള്ള വഖഫ് നിയമത്തില്‍ അടിമുടി ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. വഖഫ് സ്വത്ത് നിര്‍ണയിക്കാനുള്ള അധികാരം സര്‍വേ കമീഷണറില്‍ നിന്ന് എടുത്തുമാറ്റി ജില്ലാ കലക്ടര്‍ക്ക് നല്‍കുന്നതാണ് ഒരു ഭേദഗതി. സംസ്ഥാന വഖഫ് ബോര്‍ഡുകളിലെ അംഗങ്ങള്‍ രണ്ട് അമുസ്ലിംകള്‍ ആകണം.

---- facebook comment plugin here -----

Latest