Connect with us

National

വഖഫ് ഭേദഗതി ബിൽ: സംയുക്ത പാർലിമെന്ററി സമിതിയുടെ കാലാവധി ദീർഘിപ്പിച്ചു

അടുത്ത വർഷം ചേരുന്ന പാർലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെയാണ് കാലാവധി ദീർഘീപ്പിച്ചത്

Published

|

Last Updated

ന്യൂഡൽഹി | വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിച്ച സംയുക്ത പാർലിമെന്ററി സമിതി (ജെ പി സി) യുടെ കാലാവധി ദീർഘിപ്പിച്ചു. അടുത്ത വർഷം ചേരുന്ന പാർലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെയാണ് കാലാവധി ദീർഘീപ്പിച്ചത്. ജെ പി സിയുടെ കാലാവധി നീട്ടാനുള്ള പ്രമേയം സമിതി അധ്യക്ഷൻ ജഗദാംബിക പാൽ ലോക്സഭയിൽ അവതരിപ്പിച്ചു. ശബ്ദവോട്ടോടെ ലോക്സഭ ഇത് അംഗീകരിക്കുകയായിരന്നു.

സർക്കാർ നിർദ്ദേശിച്ച വഖഫ് ബില്ലിലെ മാറ്റങ്ങൾ ചർച്ച ചെയ്യാൻ രൂപീകരിച്ച ജെപിസിയുടെ യോഗത്തിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷവും ഭരണകക്ഷി അംഗങ്ങളും തമ്മിൽ ശക്തമായ വാക് പോര് നടന്നിരുന്നു. ജെ പി സി റിപ്പോർട്ടിന്റെ കരട് ഉടൻ സമർപ്പിക്കാൻ ജഗദാംബിക പാൽ ശ്രമം നടത്തിയതാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

ഇതോടെ അംഗങ്ങളെ അനുനയിപ്പിച്ച ചെയർമാൻ സമിതിയുടെ കാലാവധി ദീർഘിപ്പിക്കാൻ തയ്യാറാവുകയായിരുന്നു.

---- facebook comment plugin here -----

Latest