wakaf issue
വഖ്ഫ് നിയമനം പി എസ് സി ക്ക് വിട്ട നടപടിയുമായി മുന്നോട്ട്: വി അബ്ദുറഹ്‌മാന്‍
കുറ്റിക്കാട്ടൂരിലേയും തളിപ്പറമ്പിലേയും വഖ്ഫ് ഭൂമി തിരിച്ചുപിടിക്കും; ലീഗിന്റെ സഹായം വേണ്ട- പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവനന്തപുരം | സംസ്ഥാനത്തെ വഖ്ഫ് നിയമനം പി സി എസിക്ക് വിട്ട നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ വിഷയത്തില്‍ സുതാര്യ നടപടിയാണ് സ്വീകരിക്കുക. വഖ്ഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവദിക്കില്ല. വഖ്ഫ് ഭൂമി പൊതുആവശ്യത്തിന് കൈമാറും. ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ലീഗിന്റെ സഹായം സര്‍ക്കാറിന് വേണ്ട. കേരളത്തില്‍ പച്ചയും യു പിയില്‍ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖ്ഫ് ഭൂമി കൈമാറിയത്. കുറ്റിക്കാട്ടൂരിലും തളിപ്പറമ്പിലും കൈമാറ്റിയ വഖ്ഫ് ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. മന്ത്രി പ്രകോപനപരമായി സംസാരിക്കുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വഖ്ഫ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം റദ്ദ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ലീഗ് നേതാക്കള്‍ നിയമസഭയില്‍ പറഞ്ഞു.