Kerala
വഖ്ഫ് നിയമനം: പി എസ് സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി
നിയമനത്തിന് പി എസ് സിക്ക് പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

തിരുവനന്തപുരം | വഖ്ഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. ഏകകണ്ഠമായാണ് ഇതുസംബന്ധിച്ച ബില്‍ നിയമസഭ പാസാക്കിയത്. മുസ്‌ലിം നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ബില്‍ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ സഭയെ അറിയിച്ചു. നിയമനത്തിന് പി എസ് സിക്ക് പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. വഖ്ഫ് നിയമനം പി എസ് സിക്കു വിട്ടുകൊണ്ടുള്ള നടപടിയെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നുവെന്ന് സതീശന്‍ പ്രതികരിച്ചു. പ്രതിപക്ഷത്തെ ഒഴിവാക്കി, എതിര്‍ത്തത് മുസ്ലിം സംഘടനകള്‍ മാത്രമാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.