Connect with us

WAKHAF BORD

വഖ്ഫ് നിയമനം: 1965ലെ ചട്ടം പുനഃസ്ഥാപിക്കണം- എസ് വൈ എസ്

വഖ്ഫ് ബോര്‍ഡ് കുത്തകയാക്കിവെച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ കെടുകാര്യസ്ഥതയാല്‍ നഷ്ടപ്പെട്ടത് കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍

Published

|

Last Updated

കോഴിക്കോട്  |  വഖ്ഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് 1965ലെ ചട്ടം പുനഃസ്ഥാപിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി. ഈ ചട്ടം അനുസരിച്ച് വഖ്ഫ് ബോര്‍ഡില്‍ പരമ്പരാഗത വിശ്വാസികളായ മുസ്ലിംകള്‍ക്ക് മാത്രമായിരുന്നു ജോലി നിയമനത്തിന് അവസരമുണ്ടായിരുന്നത്. പിന്നീട് നവീന ചിന്താഗതിക്കാര്‍ക്ക് കയറിക്കൂടാന്‍ വേണ്ടി ഈ ചട്ടം അട്ടിമറിക്കുകയിരുന്നു. വഖ്ഫ് ബോര്‍ഡിന്റെ വരുമാനത്തില്‍ ഏറിയ പങ്കും മഖ്ബറകളും മറ്റ് സുന്നി സ്ഥാപനങ്ങളും വഴിയുള്ളതാണ്. ഇവ കൈകാര്യം ചെയ്യാന്‍ മഖ്ബറകള്‍ പൊളിച്ചു മാറ്റണമെന്ന് അഭിപ്രായമുള്ള പുത്തന്‍ ചിന്താഗതിക്കാര്‍ കടന്നു കൂടുന്നത് ധാര്‍മികതക്ക് നിരക്കാത്തതാണെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോയ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. വഖ്ഫ് ബോര്‍ഡ് കുത്തകയാക്കി വെച്ച രാഷ്ട്രീയക്കാരുടെ കെടുകാര്യസ്ഥതയും അവരുടെ നേരിട്ടുള്ള നിയമനം വഴി ജോലി നേടിയ ഉദ്യോഗസ്ഥന്‍മാരുടെ കൃത്യവിലോപങ്ങളുമാണ് ഇതിന് കാരണമെന്നും യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് പറവൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, റഹ്‌മതുല്ല സഖാഫി എളമരം, അബൂബക്കര്‍ പടിക്കല്‍, പി എ ജബ്ബാര്‍ സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ഇ കെ മുഹമ്മദ് കോയ സഖാഫി, ആര്‍ പി ഹുസൈന്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി നേമം, വി പി എം ബഷീര്‍, എന്‍ എം സ്വാദിഖ് സഖാഫി പ്രസംഗിച്ചു.

 

 

Latest