വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട നടപടി റദ്ദാക്കാൻ സർക്കാർ തീരുമാനമെടുത്തത് മത നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തലാണെന്ന് മന്ത്രി വി അബ്ദുർറഹ്മാൻ. നിയമസഭയിൽ 2022ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിന് കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ റദ്ദാക്കൽ ബില്ലിന്റെ ചർച്ചക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗിന്റെ പ്രക്ഷോഭത്തെ തുടർന്നാണ് ബിൽ പിൻവലിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ നടത്തിയ പ്രസ്താവനയെ തള്ളിയായിരന്നു മന്ത്രിയുടെ മറുപടി.
ഈ ബില്ലുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സഭയിൽ നടന്നിട്ടുണ്ടെന്നും എിന്നാൽ പ്രതിപക്ഷം ബില്ലിനെ പൂർണമായും എതിർത്തിരുന്നില്ലെന്നും മന്ത്രി വ്യകതമാക്കി. പ്രതിപക്ഷ ഉപനേതാവ് പറഞ്ഞത് പോലെ ബില്ലിനെ എതിർത്ത് അംഗങ്ങൾ സംസാരിച്ചിട്ടില്ല. നിലവിലെ ഉദ്യോഗസ്ഥരെ നിലനിർത്തി ബില്ലിൽ ഭേദഗതി വരുത്തണമെന്ന് മാത്രമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെതന്നും മന്ത്രി വ്യക്തമാക്കി.
വീഡിയോ കാണാം