National
വഖ്ഫ് ബില്‍: എതിര്‍ക്കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്സ്; വോട്ടെടുപ്പിന്റെ കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച
ബില്ല് വരുമെന്ന് ഉറപ്പായാല്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തും.

ന്യൂഡല്‍ഹി | വഖ്ഫ് ബില്ലിനെ എതിര്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ്സ്. ബില്ലില്‍ വോട്ടെടുപ്പ് ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും. ബില്ല് വരുമെന്ന് ഉറപ്പായാല്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തും.
കെ സി ബി സി നിലപാട് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ്സ് വ്യക്തമാക്കി.ആവശ്യമെങ്കില്‍ കെ സി ബി സിയുമായി സംസാരിക്കും. വഖ്ഫ് നിയമഭേദഗതി ബില്ല് പാര്‍ലിമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ കേരളത്തിലെ എം പിമാര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കെ സി ബി സി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.
ബില്ലിന്റെ കാര്യത്തില്‍ കടുത്ത നിലപാടുമായി മുസ്ലിം ലീഗും രംഗത്തുണ്ട്. പാസാക്കിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലീഗ് എം പി. ഹാരിസ് ബീരാന്‍ വ്യക്തമാക്കി. ബില്ലിനെ അനുകൂലിക്കുന്ന നിലപാടില്‍ നിന്ന് ജെ ഡി യു, ടി ഡി പി പാര്‍ട്ടികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. മുനമ്പത്തുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ബി ജെ പി ശ്രമം നടത്തുകയാണ്. മുനമ്പം വിഷയവും വഖ്ഫ് നിയമവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.