Connect with us

WAKHAF BORD

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട നടപടി മാറ്റില്ല: വി അബ്ദുര്‍റഹ്‌മാന്‍

സമരം നടത്തുന്നവര്‍ക്ക് അതുമായി മുന്നോട്ടുപോകാം

Published

|

Last Updated

മലപ്പുറം വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍. ഇതുമായി ബന്ധപ്പെട്ട ബില്‍ നിയമസഭ പാസ്സാക്കിയതാണ്. ഇക്കാര്യത്തില്‍ പുനരാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ മത സംഘടനകള്‍ക്ക് എതിര്‍പ്പില്ല. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് സമരം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് അതുമായി മുന്നോട്ട് പോകാം.

എല്ലാവശങ്ങളും പരിശോധിച്ചാകും തസ്തികയില്‍ നിയമിക്കുക. സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള നിയമനങ്ങളും പി എസ് സി വഴിയാക്കണമെന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്.

സംസ്ഥാനത്ത് വഖ്ഫ് ഭൂമികള്‍ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് വഖ്ഫ് ബോര്‍ഡ്. ഇത്തരം ഭൂമികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിക്കും. 1912 മുതലുള്ള കാലയളവിലെ ഭൂമികള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

 

Latest