Connect with us

Kerala

മുനമ്പത്തേത് വഖ്ഫ് ഭൂമി ആണെന്നതിന് കൃത്യമായ രേഖകളുണ്ടെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

ഭൂമി ഇഷ്ടദാനമാണെന്ന ഫാറൂഖ് കോളജ് വാദം തെറ്റ്

Published

|

Last Updated

കോഴിക്കോട് | മുനമ്പത്തേത് വഖ്ഫ് ഭൂമി ആണെന്നതിന് കൃത്യമായ രേഖകളുണ്ടെന്നും ഭൂമി ഇഷ്ടദാനമാണെന്ന ഫാറൂഖ് കോളജ് വാദം തെറ്റാണെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ എം കെ സക്കീര്‍.

വഖ്ഫ് ഭൂമി കൈയേറുതിനെ ന്യായീകരിക്കാനാണ് വര്‍ഗീയ പ്രചരണങ്ങള്‍ നടത്തുന്നത്. ഭൂമി വഖ്ഫ് ആണെന്നതിനുള്ള എല്ലാ രേഖകളും കൈയിലുണ്ട്. ഭൂമി കൈയേറിയവരില്‍ നിന്നും തിരിച്ചുപിടിക്കുമെന്നും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

അതില്‍ ജാതിയോ മതമോ ഇല്ല. വഖ്ഫ് ഭൂമിയില്‍ ആരുണ്ടെങ്കിലും ഒഴിപ്പിക്കും. നിസാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വഖ്ഫ് ഭൂമിയാണെന്ന് പൂര്‍ണ ബോധ്യമുണ്ടായതുകൊണ്ടാണ് 2019ല്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ നടപടി പ്രകാരമാണ് ഫാറൂഖ് കോളജിന് നോട്ടീസ് അയച്ചത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഫറൂഖ് കോളജ് അപ്പീല്‍ ഫയല്‍ ചെയ്തത്. അതുകൊണ്ട് തന്നെ ഇതില്‍ പ്രസക്തി ഇല്ലെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സക്കീര്‍ വ്യക്തമാക്കി.