Connect with us

Kerala

വഖ്ഫ് ബോര്‍ഡ് അഴിമതി; അന്വേഷണം നേരിടുന്നവര്‍ അംഗത്വം രാജിവക്കണം: എ പി അബ്ദുല്‍ വഹാബ്

Published

|

Last Updated

തിരുവനന്തപുരം | കോടിക്കണക്കിന് രൂപയുടെ ഫണ്ട് തിരിമറി കേസില്‍ അന്വേഷണം നേരിടുന്ന വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ എം സി മാഹിന്‍ ഹാജിയും അഡ്വ. പി വി സൈനുദ്ദീനും ബോര്‍ഡ് അംഗത്വവും ബി എം ജമാല്‍ സി ഇ ഒ സ്ഥാനവും രാജിവെക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടു. നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം ഉറപ്പ് വരുത്താന്‍ പ്രതിസ്ഥാനത്തുള്ളവര്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കരുതെന്ന് വഹാബ് പറഞ്ഞു.

അഴിമതി നടന്നതായുള്ള പരാതിയില്‍ നാല് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാറില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാലുവര്‍ഷമായി വിജിലന്‍സ് നടപടി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest