Kerala
വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണം: വഖഫ് ആക്ഷന്‍ കൗണ്‍സില്‍
അന്വാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച വിവര ശേഖരണത്തിനും ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും മൊബൈല്‍ ആപ്പ് തയ്യാറാക്കും
കോഴിക്കോട് | കോടതി ഉത്തരവുള്ള റവന്യു സ്വത്തുക്കള്‍ തിരിച്ചു പിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ വഖഫ് കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന് വഖഫ് ആക്ഷന്‍ കൗണ്‍സില്‍ വിപുലീകരണ യോഗം ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും നേരില്‍ ധരിപ്പിക്കാനും തീരുമാനിച്ചു.വഖഫ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി ടി എ റഹീം എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വഖഫ് ലീഗല്‍ സെല്‍ രൂപീകരിച്ചു. മുന്‍ അഡ്വക്കേറ്റ് ജനറല്‍ വി കെ ബീരാന്‍ ചെയര്‍മാനും അഡ്വ.എം സഫറുള്ള കണ്‍വീനറുമാണ്. അഡ്വ. മുജീബ് അലി, അഡ്വ. സി ഷുക്കൂര്‍ , അഡ്വ. അബ്ദുള്‍ അസീസ് എന്നിവരാണ് ലീഗല്‍ സെല്‍ അംഗങ്ങള്‍.
അന്വാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച വിവര ശേഖരണത്തിനും ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും മൊബൈല്‍ ആപ്പ് തയ്യാറാക്കും. എല്ലാ ജില്ലകളിലും വഖഫ് സംരക്ഷണ സമിതികള്‍ നിലവില്‍ വരും. മാര്‍ച്ച് അവസാന വാരം മലപ്പുറത്ത് ആദ്യ പരിപാടി സംഘടിപ്പിക്കും.
അഡ്വി. വി കെ ബീരാന്‍, മുക്കം ഉമര്‍ ഫൈസി, വള്ളിയാട് മുഹമ്മദലി സഖാഫി, യൂസുഫ് എഞ്ചിനീയര്‍, മോയിന്‍ ബാപ്പു, അഡ്വ . മുജീബ് അലി , അഡ്വ . എം സഫറുള്ള, എന്‍ കെ അബ്ദുള്‍ അസീസ്, നാസര്‍ കോയ തങ്ങള്‍, നസ്‌റുദ്ദീന്‍ മജീദ്, റിയാസ് തളിപ്പറമ്പ് , ഒ പി ഐ കോയ , മുസ്തഫ പി എറക്കല്‍, പി കെ എം അബ്ദുറഹ്‌മാന്‍ സഖാഫി പ്രസംഗിച്ചു.
വഖഫ് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ് സ്വാഗതവും ഉമര്‍ ഏറാമല നന്ദിയും പറഞ്ഞു.