Connect with us

Kerala

വഖഫ്; മതം, രാഷ്ട്രീയം: ജനാധിപത്യസംരക്ഷണ സമ്മേളനം മെയ് 11 ന് മലപ്പുറത്ത്

സ്വാഗത സംഘം രൂപീകരിച്ചു

Published

|

Last Updated

മലപ്പുറം  |  എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 11 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ മലപ്പുറത്ത് വഖ്ഫ്; മതം, രാഷ്ട്രീയം’ ജനാധിപത്യ സംരക്ഷണ സമ്മേളനം നടക്കും.
പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ ഉപാധ്യക്ഷന്‍ സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. സയ്യിദ് സാഹിര്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ സെക്രട്ടറി ശമീര്‍ കുറുപ്പത്ത്, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, പി എം അഹ്മദലി കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ :പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി (ചെയര്‍മാന്‍), പി എം മുസ്തഫ കോഡൂര്‍ (ജനറല്‍ കണ്‍വീനര്‍), ശാഹുല്‍ ഹാജി മലപ്പുറം (ഫിനാന്‍സ് സെക്രട്ടറി), ഇബ്റാഹീം ബാഖവി മേല്‍മുറി (വര്‍ക്കിംഗ് ചെയര്‍മാന്‍), ദുല്‍ഫുഖാറലി സഖാഫി (വര്‍ക്കിംഗ് കണ്‍വീനര്‍), ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോഡിനേറ്റര്‍), പി സുബൈര്‍, പി.പി. മുജീബ് റഹ്മാന്‍, അബ്ദു റൂഹീം കരുവള്ളി, മുഹമ്മദ് സഖാഫി പഴമള്ളൂര്‍ (വൈസ് ചെയര്‍മാന്‍), പി എം അഹ്മദലി, സിദ്ദീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ബദ്റുദ്ധീന്‍ കോഡൂര്‍, സൈനുദ്ദീന്‍ സഖാഫി ഹാജിയാര്‍ പള്ളി ( കണ്‍വീനര്‍മാര്‍ )

 

Latest