International
യുദ്ധ കുറ്റകൃത്യം: നെതന്യാഹുവിനും ഹമാസ് നേതാവ് യഹ്‍യ സിന്വാറിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട്
ഒക്ടോബർ 7 ന് ഇസ്റാഈലിനെതിരെ ഹമാസ് ആക്രമണം നടത്തിയ ദിവസം മുതൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇരുവരും ഉത്തരവാദികളാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാന് കെസി
ഹേഗ് | ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനും ഗസ്സയിലെ ഹമാസ് നേതാവ് യഹ്‍യ സിന്വാറിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്. യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇരുവർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന് ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാന് കെസി അപേക്ഷ നൽകി.
ഒക്ടോബർ 7 ന് ഇസ്റാഈലിനെതിരെ ഹമാസ് ആക്രമണം നടത്തിയ ദിവസം മുതൽ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇരുവരും ഉത്തരവാദികളാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് കരീം ഖാന് കെസി പറഞ്ഞു.
ഇസ്റാഈൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മാഈൽ ഹനിയ്യ, സംഘടനയുടെ സൈനിക മേധാവി മുഹമ്മദ് ദീഫ് എന്നിവർക്കെതിരെയും അറസ്റ്റ് വാറണ്ടുണ്ട്.
ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിസി കഴിഞ്ഞ മൂന്ന് വർഷമായി അധിനിവേശ പ്രദേശങ്ങളിലെ ഇസ്റാഈലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഹമാസിന്റെ നടപടികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.