International
യുദ്ധം: സിറിയയിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍
സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി.
ന്യൂഡല്‍ഹി| ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍. സിറിയയിലെ യുദ്ധ സാഹചര്യം മുന്‍നിര്‍ത്തിയാണ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. സിറിയയില്‍ യാത്രക്കാര്‍ക്ക് കടുത്ത അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
എംബസിയെ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറും മന്ത്രാലയം പുറത്തുവിട്ടു. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് +963 993385973 എന്ന വാട്‌സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
---- facebook comment plugin here -----