Ongoing News
WAR UPDATES | മൂന്നാം ദിനവും ആക്രമണം ശക്തം; 800 യുക്രേനിയൻ സെെനിക താവളങ്ങൾ തകർത്തതായി റഷ്യ; 3500 റഷ്യൻ സെെനികരെ വധിച്ചതായി യുക്രെെൻ
യുഎൻ പ്രമേയം വീറ്റോ ചെയ്ത റഷ്യൻ നടപിക്ക് എതിരെ 50 രാജ്യങ്ങൾ സംയുക്ത പ്രസ്താവന നടത്തി.
കീവ് | യുക്രെെനെതിരായ ആക്രമണത്തിന്റെ മൂന്നാം ദിവസം, 800 യുക്രേനിയൻ സൈനിക താവളങ്ങൾ തകർത്തതായി റഷ്യ അവകാശപ്പെട്ടു. 14 സൈനിക എയർഫീൽഡുകൾ, 19 കമാൻഡ് പോസ്റ്റുകൾ, 24 എസ്-300 ആന്റി-എയർക്രാഫ്റ്റ് മിസൈൽ സംവിധാനങ്ങൾ, 48 റഡാർ സ്റ്റേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ യുക്രേനിയൻ നാവികസേനയുടെ 8 ബോട്ടുകളും തകർത്തതായി റഷ്യ അവകാശപ്പെട്ടു.
യുക്രൈനിലെ സമുദ്രാതിർത്തിയിൽ ജാപ്പനീസ് കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കപ്പലിന്റെ ഒരു ഭാഗത്തിന് തീപിടിച്ചു. റഷ്യൻ സൈന്യമാണ് ഈ മിസൈൽ തൊടുത്തതെന്നാണ് കരുതുന്നത്. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കീവിൽ മൂന്നാം ദിവസവു ശക്തമായ ആക്രമണമാണ് നടന്നത്. നിരവധി പാർപ്പിട കെട്ടിടങ്ങൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. മെലിറ്റോപോൾ നഗരവും റഷ്യ പിടിച്ചെടുത്തു. അതേസമയം, 3,500 റഷ്യൻ സൈനികരെ വധിച്ചതായും 02 ടാങ്കുകൾ, 14 വിമാനങ്ങൾ, 8 ഹെലികോപ്റ്ററുകൾ എന്നിവ തകർത്തതായും യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി അവകാശപ്പെട്ടു. ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെ ആകെ 28 രാജ്യങ്ങൾ തങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. റഷ്യയെ നേരിടാൻ അവർ ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നൽകുമെന്നും സെലൻസ്കി പറഞ്ഞു. റഷ്യക്കെതിരെ പോരാടുന്നതിന് യുക്രെയ്‌നിന് യുഎസ് 600 മില്യൺ ഡോളർ സുരക്ഷാ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി (യുഎൻഎസ്‌സി) റഷ്യയെ അപലപിക്കുന്ന പ്രമേയം പാസാക്കി. ഈ പ്രമേയത്തിന് അനുകൂലമായി 11 വോട്ടും എതിർത്ത് 1 വോട്ടും ലഭിച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. അതേസമയം, വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ ഈ പ്രമേയം തള്ളി
പ്രധാനപ്പെട്ട അപ്ഡേറ്റുകൾ…
- യുക്രെെനിൽ നിന്ന് രക്ഷിച്ച ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബെെയിൽ എത്തി. 27 മലയാളികളാണ് ആദ്യ സംഘത്തിലുള്ളത്.
- റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ സഹായഭ്യര്‍ഥനയുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ രാഷ്ട്രീയ സഹായം ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. സെലന്‍സ്‌കിന്റെ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
- മൂന്ന് കുട്ടികളടക്കം 198 പേരെ റഷ്യന്‍ സൈന്യം ഇതുവരെ കൊലപ്പെടുത്തിയതായി യുക്രൈന്‍ ആരോഗ്യമന്ത്രി പറഞ്ഞു.ഈ യുദ്ധത്തില്‍ ഇതുവരെ 1,115 പേര്‍ക്ക് പരിക്കേറ്റു.
- യുക്രൈന് യൂറോപ്യന് യൂണിയന്റെ അംഗത്വം നല് കണമെന്ന് യുക്രൈന് പ്രധാനമന്ത്രി സെലെന്‌സ്‌കി ആവശ്യപ്പെട്ടു.
- യുഎന്‍ പ്രമേയം വീറ്റോ ചെയ്ത റഷ്യന്‍ നടപിക്ക് എതിരെ 50 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന നടത്തി.യുഎന്‍എസ്‌സി പ്രമേയം തടഞ്ഞുകൊണ്ട് റഷ്യ വീറ്റോ അധികാരം ദുരുപയോഗം ചെയ്തുവെന്ന് രാഷ്ട്രനേതാക്കള്‍ പറഞ്ഞു.
- യുക്രൈനെ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സ് 200 വിമാനവേധ മിസൈലുകള്‍ അവിടേക്ക് അയക്കും.പോളണ്ടും ലിത്വാനിയയും ജര്‍മ്മനിയും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തും.
- ഫ്രഞ്ച് ഗയാന ബഹിരാകാശ നിലയത്തില്‍ നിന്നുള്ള എല്ലാ ബഹിരാകാശ വിക്ഷേപണങ്ങളും റഷ്യ നിര്‍ത്തിവച്ചു.യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തിന് മറുപടിയായാണ് ഈ നടപടി.
- യുക്രൈനില്‍ നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നു.പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനിന് നല്‍കിയതാണ് ഇവ.
- റഷ്യന്‍ വിമാനം തങ്ങള്‍ വെടിവെച്ചിട്ടതായി ഉക്രൈന്‍ അവകാശപ്പെട്ടു.150 റഷ്യന്‍ പാരാട്രൂപ്പര്‍മാര്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു.എത്രപേര്‍ കൊല്ലപ്പെട്ടു, എത്രപേര്‍ രക്ഷപ്പെട്ടു എന്ന് വെളിപ്പെടുത്തിയിട്ടില്ല.
- റഷ്യന്‍ സൈന്യം കിയെവ് വിമാനത്താവളം പിടിച്ചെടുത്തു.
- പുടിന്റെയും വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബ്രിട്ടന്‍ ഉത്തരവിട്ടു.സ്വിഫ്റ്റ് പേയ്‌മെന്റ് സംവിധാനത്തില്‍ നിന്ന് റഷ്യയെ പിന്‍വലിക്കണമെന്ന് കാനഡയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നു.
- പാശ്ചാത്യ രാജ്യങ്ങളുമായി യുദ്ധം തുടങ്ങിയാല്‍ പുടിനും ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന് ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
- യുക്രൈനിലേക്ക് 300 മില്യണ്‍ യൂറോ സഹായവും സൈനിക ഉപകരണങ്ങളും അയയ്ക്കാമെന്ന് ഫ്രാന്‍സ് വാഗ്ദാനം ചെയ്തു.യൂറോപ്പിലുള്ള പുടിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചു.