Connect with us

International

ഇന്ത്യയുമായുള്ള യുദ്ധം പട്ടിണിയും തൊഴിലില്ലായ്മയും നല്‍കി; മോദിയോട് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്ന് പാക്കിസ്ഥാന്‍ പാഠം പഠിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയോട് ചര്‍ച്ചയ്ക്ക് അഭ്യര്‍ത്ഥിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കലഹിക്കുന്നതിന് പകരം സമാധാനപരമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്ന് പാക്കിസ്ഥാന്‍ പാഠം പഠിച്ചു. യുദ്ധം പട്ടിണിയും ദുരന്തവും തൊഴിലില്ലായ്മയുമാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Latest