Connect with us

Uae

വ്യാജ വാഹന നമ്പര്‍ പ്ലേറ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

സ്‌പെഷ്യല്‍ കാര്‍ നമ്പറുകള്‍ വില്‍ക്കുമെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാര്‍ സാമൂഹിക മാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.

Published

|

Last Updated

അബൂദബി | വ്യാജ വാഹന നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി പോലീസ്. സ്‌പെഷ്യല്‍ കാര്‍ നമ്പറുകള്‍ വില്‍ക്കുമെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാര്‍ സാമൂഹിക മാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. ഔദ്യോഗിക ലേല സൈറ്റുകളില്‍ ട്രേഡ് ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാഹന നമ്പര്‍ പ്ലേറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് പരസ്യങ്ങള്‍.

തട്ടിപ്പുകാരുടെ പുതിയ വഞ്ചനാപരമായ രീതികളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കി.വ്യാജ തൊഴില്‍ സംബന്ധിച്ച് പോലീസ് ഈയിടെ തൊഴിലന്വേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാര്‍ഡ് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബേങ്കിംഗ് സേവനങ്ങളുടെ പാസ്‌വേഡുകള്‍, എ ടി എമ്മുകള്‍ക്കുള്ള വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകള്‍ അല്ലെങ്കില്‍ കാര്‍ഡുകളിലെ സെക്യൂരിറ്റി നമ്പര്‍ (സി സി വി) എന്നിവയുള്‍പ്പെടെ ഒരു രഹസ്യ വിവരവും ആരുമായും പങ്കിടരുതെന്ന് അധികൃതര്‍ നിരന്തരം വ്യക്തമാക്കിയിരുന്നു.

Latest