Kerala
സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനിലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കൊല്ലം ജില്ലയിൽ ഇന്ന് ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ 35°C വരെയും ഉയരാൻ സാധ്യത

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ ഇന്ന് ഉയർന്ന താപനില 36°C വരെയും, കോട്ടയം ജില്ലയിൽ 35°C വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34°C വരെയും ഉയരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം ജില്ലയിൽ 33°C വരെയും (സാധാരണയെക്കാൾ 2°C-5°C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----