Connect with us

thillankery

കുറ്റവാളികളെ പിന്തുണക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു മുന്നറിയിപ്പ്

തില്ലങ്കേരി ലോക്കല്‍ കമ്മിറ്റിയില്‍ എം വി ജയരാജന്‍ പങ്കെടുത്തു

Published

|

Last Updated

കണ്ണൂര്‍ | കുറ്റവാളികളെ പിന്തുണക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ മുന്നറിയിപ്പ്.

സി പി എം തില്ലങ്കേരി ലോക്കല്‍ കമ്മറ്റിയോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് ജില്ലാ സെക്രട്ടറി കര്‍ശന മുന്നറിയിപ്പു നല്‍കിയത്. ആകാശിനെ ഒറ്റപ്പെടുത്തുന്നതില്‍ ലോക്കല്‍ കമ്മിറ്റി സഹകരിച്ചില്ലെന്നു വിലയിരുത്തിയാണു ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗം നടന്നത്.

പാര്‍ട്ടി ലേബല്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടുകൊണ്ട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി മുന്നറയിപ്പു നല്‍കി. ലഹരിക്കടത്ത് മാഫിയയ്‌ക്കെതിരെ ഇന്ന് മട്ടന്നൂരില്‍ ഡി വൈ എഫ് ഐ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്.