Kerala
പമ്പയില്‍ കടന്നല്‍ ആക്രമണം; 14 തീര്‍ഥാടകര്‍ക്ക് പരുക്ക്
സാരമായി പരുക്കേറ്റ അഞ്ച് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട | ശബരിമല പാതയില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ യാത്ര ചെയ്ത 14 തീര്‍ഥാടകര്‍ക്ക് കടന്നലിന്റെ കുത്തേറ്റു. സാരമായി പരുക്കേറ്റ അഞ്ച് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളായ ബഗീരഥ് (32), സമ്മൂഹന്‍ (33), വിക്രം (36), സന്തോഷ് (36), കുമാര്‍ (45) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. നിസ്സാര പരുക്കുള്ള 11 പേരെ മ്പ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
സ്വാമി അയ്യപ്പന്‍ റോഡില്‍ ഒന്നാം വളവിന് സമീപം ചെളിക്കുഴി ഭാഗത്തു വെച്ചാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്. കുരങ്ങോ, പരുന്തോ കടന്നല്‍ക്കൂട് ആക്രമിച്ചതാകാം കടന്നല്‍ ഇളകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡിലൂടെ തീര്‍ഥാടകരെ ടത്തിവിടുന്നത് പോലീസ് തടഞ്ഞു.