Kerala
മാലിന്യ പ്രശ്‌നം; പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി മന്ത്രി എംബി രാജേഷ്
ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവും, അതുമൂലം ഉണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞാണ് മന്ത്രിയുടെ കുറിപ്പ്.
തിരുവനന്തപുരം | പ്രതിപക്ഷനേതാവ് വിഡി സതീശന് മന്ത്രി എംബി രാജേഷിന്റെ തുറന്ന കത്ത്. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് ചില പ്രസ്താവനങ്ങള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി പ്രതിപക്ഷനേതാവിന് മറുപടിയുമായി തുറന്നകത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
മാലിന്യ സംസ്‌കരണം സംബന്ധിച്ച് ചില പ്രസ്താവനകള്‍ കണ്ടുവെന്നും, എന്നാല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പ്രതിപക്ഷനേതാവിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ആമുഖത്തിലാണ് മന്ത്രിയുടെ കത്ത്. മാലിന്യസംസ്‌കരണ രംഗത്ത് കേരളത്തില്‍ ഒന്നും നടന്നിട്ടില്ല എന്നും നടക്കുന്നില്ല എന്നും അങ്ങ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മാധ്യമങ്ങളില്‍ കാണുകയുണ്ടായി. വസ്തുതകള്‍ പൂര്‍ണമായും അങ്ങയുടെ ശ്രദ്ധയില്‍ വരാത്തതുകൊണ്ടായിരിക്കും അങ്ങ് ഇങ്ങനെ പറയുന്നതെന്ന് കരുതുന്നു. അതിനാല്‍ മാലിന്യസംസ്‌കരണ രംഗത്തുണ്ടായ ചില ശ്രദ്ധേയമായ മാറ്റങ്ങളും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരട്ടെയെന്നും പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.
ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവും, അതുമൂലം ഉണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞാണ് മന്ത്രിയുടെ കുറിപ്പ്. ഹരിതകര്‍മസേനയെ കേരളത്തെ വൃത്തിയായി സൂക്ഷിക്കാനുള്ള ശുചിത്വ സൈന്യമായാണ് സര്‍ക്കാര്‍ കാണുന്നത്. സ്ത്രീകളടങ്ങിയ ഈ ഹരിതകര്‍മസേനക്കെതിരായ വലിയ സാമൂഹ്യ മാധ്യമ പ്രചാരണവും അധിക്ഷേപവും നടന്നത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ശക്തമായ പിന്തുണ കൊണ്ടാണ് ആ സംവിധാനം ഇന്ന് കാര്യക്ഷമമായി മാറിയിട്ടുള്ളത്. ഹരിതകര്‍മസേനക്കെതിരായിട്ടുള്ള സംഘടിത പ്രചാരണങ്ങളും അധിക്ഷേപങ്ങളും നടക്കുമ്പോള്‍ അങ്ങ് ഒരു പ്രസ്താവന കൊണ്ട് ഹരിതകര്‍മസേനയെ പിന്തുണച്ചിരുന്നുവെങ്കില്‍ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അത് സഹായകമാകുമായിരുന്നു എന്നും കുറിപ്പില്‍ പറയുന്നു.
മന്ത്രിയുടെ കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ…