Health
ഗ്രീൻ ടീ കുടിക്കുമ്പോൾ ഈ അബദ്ധങ്ങൾ ശ്രദ്ധിക്കാം...
രാത്രിയിൽ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തിയേക്കാം. അങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉറക്കത്തിന് രണ്ട് മൂന്ന് മണിക്കൂർ മുമ്പ് മാത്രമേ ഉപയോഗിക്കാവൂ.

ചർമ്മത്തിന്റെ ആരോഗ്യത്തിനും ഭാരം കുറയ്ക്കാനും നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ കുടിക്കാൻ എല്ലാവര്‍ക്കും ഇഷ്ടവുമാണ്.ഗ്രീൻ ടീ കുടിക്കുമ്പോൾ ഈ അഞ്ച് സാധാരണ തെറ്റുകൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കണം. കാരണം അത് ഗ്രീൻ ടീയുടെ ഗുണങ്ങളെ കുറച്ചേക്കാം…
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കാതിരിക്കുക
പൊതുവേ എല്ലാവരും പറയുന്ന കാര്യമാണ് വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന്. സത്യമാവാം. പക്ഷേ ഗ്രീൻ ടീ യിൽ താനിലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കാതിരിക്കുന്നതാണ് നല്ലത്.
ഗ്രീൻ ടീ തിളപ്പിക്കുന്നത്
തിളച്ച വെള്ളത്തിൽ ഗ്രീൻ ടീ ഉണ്ടാക്കുന്നത് വലിയ അബദ്ധമാണ്. കാരണം ഇത് ചായയുടെ ഗുണം നഷ്ടപ്പെടുത്തുകയും സംയുക്തങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു 80,85 ഡിഗ്രി സെൽഷ്യത്തിലുള്ള വെള്ളത്തിൽ വേണം ഗ്രീൻ ടീ ഉപയോഗിക്കാൻ.
രാത്രിയിൽ ഗ്രീൻ ടീ ഉപയോഗിക്കരുത്
രാത്രിയിൽ ഉപയോഗിക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തിയേക്കാം. അങ്ങനെ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉറക്കത്തിന് രണ്ട് മൂന്ന് മണിക്കൂർ മുമ്പ് മാത്രമേ ഉപയോഗിക്കാവൂ.
ടീ ബാഗുകൾ വീണ്ടും ഉപയോഗിക്കുന്നത്
ഗ്രീൻ ടീ ബാഗുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഇതിന്റെ ഗുണം നൽകുന്നില്ല എന്ന് മാത്രമല്ല രുചിയും നഷ്ടപ്പെടും.
മരുന്നുകളോടൊപ്പം ഗ്രീൻ ടീ ഉപയോഗിക്കരുത്
രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന മരുന്നുകൾ, ആന്റി ഡിപ്രെസെന്റുകൾ തുടങ്ങിയ മരുന്നുകളോടൊപ്പം ഗ്രീൻ ടീ ഉപയോഗിക്കരുത്.
അപ്പോൾ ഇനി മുതൽ ഗ്രീൻ ടീ കുടിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.