Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ ബെല്‍ സംവിധാനം വരുന്നു

വെള്ളം കുടിക്കാന്‍ രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കുമായി അഞ്ച് മിനിറ്റാണ് അനുവദിക്കുക.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് സമയത്തിനിടക്ക് കൃത്യമായ അളവില്‍ വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ സംവിധാനം കൊണ്ടുവരുന്നു.  വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യം വ്യക്തമാക്കിയത്. രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കുമാണ് വെള്ളം കുടിക്കാനായി എല്ലാ സ്‌കൂളുകളിലും ബെല്ല് മുഴങ്ങുക. അഞ്ച് മിനിറ്റാണ് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കുക.

കനത്ത ചൂടിനെ തുടര്‍ന്ന് കുട്ടികളില്‍ നിര്‍ജ്ജലീകരണവും ക്ഷീണവുമടക്കമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് വാട്ടര്‍ ബ്രേക്ക് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഫെബ്രുവരി 20 മുതല്‍ സ്‌കൂളുകളില്‍ ഇത് നടപ്പാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

 

Latest