Connect with us

mullaperiyar dam

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് ജല കമ്മീഷന്‍

പുതിയ പരിശോധന നടത്താന്‍ സമയമായെന്നും കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ കോടതിയെ അറിയിച്ചു. മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പുതിയ പരിശോധന നടത്താന്‍ സമയമായെന്നും കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട ഹരജികളില്‍ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഇതിനിടെയാണ് കേന്ദ്ര ജല കമ്മീഷന്‍ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. കേന്ദ്ര ജല കമ്മീഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതം ആണ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

---- facebook comment plugin here -----

Latest