Connect with us

World Water Day

ജല ദിനം; കാത്തുവെക്കാം ജീവന്റെ ആധാരത്തെ

'ഹിമാനികൾ സംരക്ഷിക്കുക' എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം.

Published

|

Last Updated

ന്ന് ലോക ജലദിനം. ജലം ജീവന്റെ ആധാരമാണെന്ന സന്ദേശം ഒരിക്കൽ കൂടി പങ്ക് വെക്കുന്ന ദിനമാണ് ഇന്ന്. 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന UN കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത്. ഇതേ തുടർന്ന് UN ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ലോക ജലദിനം ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

‘ഹിമാനികൾ സംരക്ഷിക്കുക’ എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം. ആഗോള ശുദ്ധജല വിതരണം നിലനിർത്തുന്നതിൽ ഹിമാനികൾ വഹിക്കുന്ന പങ്കിനെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ സംരക്ഷണ നടപടികളുടെ അടിയന്തിര ആവശ്യകതയെയും ഇത് ഊന്നിപ്പറയുന്നു.

ഇനിയൊരു മഹായുദ്ധം നടക്കുമെങ്കിൽ അത് ജലത്തിനു വേണ്ടിയാകും എന്ന് പൊതുവേ പറയാറുണ്ട്. ജലസംരക്ഷണത്തിന്റെ പ്രാധാന്യം അത്രത്തോളം ഉണ്ടെന്ന് അർത്ഥം. അതുകൊണ്ട് തന്നെ കാത്തുവയ്ക്കാം ജീവന്റെ ആധാരമായ ഈ തുള്ളികളെ.