Connect with us

Kerala

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി

Published

|

Last Updated

ഇടുക്കി | മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറും തുറന്നു. ചെറുതോണി ഡാമിന്റെ ഷട്ടറാണ് രാവിലെ പത്തിന് തുറന്നത്. ഷട്ടര്‍ 40 മീറ്റര്‍ ഉയര്‍ത്തി 40,000 ലിറ്റര്‍ ജലം പുറത്തേക്കൊഴുക്കുന്നത്.

2399.38 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. അണക്കെട്ടുകള്‍ തുറന്നതില്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

 

Latest