Connect with us

Kerala

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായി

Published

|

Last Updated

തൊടുപുഴ | ഇടുക്കി , മുല്ലപ്പെരിയാര്‍ ഡാമുകള്‍ തുറന്നിട്ടും ഇവിടങ്ങളില്‍ ജല നിരപ്പ് ഉയരുന്നു. ഇടുക്കി ഡാമില്‍ 2386.86 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവില്‍ 5 ഷട്ടറുകള്‍ ഉയര്‍ത്തി 3 ലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇവിടെ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിയതോടെ തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടുത്തെ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് 139.55 ആയി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായി. 8626 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. തീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും.ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.