National
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും; തമിഴ്‌നാട് മന്ത്രി ഐ പെരിയസാമി
അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വര്‍ഷമായി 142 അടിയില്‍ തുടരുകയാണ്.
ചെന്നൈ|മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നും തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വര്‍ഷമായി 142 അടിയില്‍ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അറ്റുകുറ്റപ്പണികള്‍ക്കെന്ന പേരില്‍ അനുമതിയില്ലാതെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങള്‍ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചിരുന്നു.