Connect with us

Kerala

എലപ്പുള്ളിയില്‍ ബ്രൂവറിക്ക് ആവശ്യമായ ജലം മഴവെള്ളസംഭരണിയില്‍ നിന്ന്; വിശദീകരണവുമായി ഓയസിസ്

പ്രദേശത്തെ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നുണ്ട്

Published

|

Last Updated

പാലക്കാട് | എലപ്പുള്ളി ബ്രൂവറി നിര്‍മാണ പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വിശദീകരണവുമായി ഒയാസിസ് കമ്പനി. കമ്പനിയുടെ പ്രവര്‍ത്തനത്തിന് അഞ്ച് ഏക്കര്‍ സ്ഥലത്ത് മഴവെള്ളസംഭരണി സ്ഥാപിക്കും. മഴ വെള്ള സംഭരണിയില്‍ നിന്ന് വെള്ളം എടുക്കുന്നതിനാല്‍ വെള്ളത്തിന്റെ കാര്യത്തില്‍ ജനത്തിന് ആശങ്ക വേണ്ടെന്നും കമ്പനി വിശദീകരിക്കുന്നു.

പ്രദേശത്തെ 200 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആയിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരു ഇഞ്ച് വെള്ളം ശേഖരിച്ചാല്‍ 2,400 ലിറ്റര്‍ വെള്ളം സംഭരിക്കാനാവും.

അപ്പോള്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് വെള്ളം ശേഖരിച്ചാല്‍ കമ്പനിക്ക് ജലത്തിനായി മറ്റ് സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. പാലക്കാട്ടെ ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ആക്ഷേപത്തിന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി നല്‍കും.

Latest