oman
ജലസമ്പത്ത് നിയമ ലംഘനം; അറസ്റ്റിലായ ഒമ്പത് പ്രവാസികളെ നാടുകടത്തും
നിരോധിത കാലയളവില്‍ ചെമ്മീന്‍ പിടിച്ചതിനും ലൈസന്‍സില്ലാത്ത ബോട്ടുകള്‍ ഉപയോഗിച്ചതിനുമാണ് നടപടി
മസ്‌കത്ത് | സചേതന ജല സമ്പത്ത് നിയമം ലംഘിച്ചതിന് അറസ്റ്റിലായ ഒമ്പത് പ്രവാസികളെ നാടുകടത്തും. നിരോധിത കാലയളവില്‍ ചെമ്മീന്‍ പിടിച്ചതിനും ലൈസന്‍സില്ലാത്ത ബോട്ടുകള്‍ ഉപയോഗിച്ചതിനുമാണ് നടപടി. നാടുകടത്തുന്നതിനായി ഇവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ദുഖം, അല്‍ ജസീര്‍ വിലായതുകളിലെ റോയല്‍ ഒമാന്‍ പോലീസും അല്‍ ദാഖിലിയ്യ ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
മത്സ്യബന്ധന സമയക്രമം കര്‍ശനമായി പാലിക്കാന്‍ എല്ലാ മീന്‍പിടിത്തക്കാരോടും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ കൃഷി, ഫിഷറീസ്, ജലവിഭവ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.
---- facebook comment plugin here -----