Connect with us

National

ജലക്ഷാമം രൂക്ഷം: ബെംഗളൂരുവില്‍ കാര്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതില്‍ നിരോധനം

ഏപ്രില്‍ മെയ് മാസങ്ങള്‍ക്ക് മുമ്പേ ബെംഗളൂരു നഗരം ജലക്ഷാമം നേരിടുകയാണ്.

Published

|

Last Updated

ബെംഗളൂരു | ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ കാര്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിലും നിരോധനം ഏര്‍പ്പെടുത്തിയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ണാടക വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് പിഴ ചുമത്തും. നിയമലംഘനങ്ങള്‍ക്ക് 5,000 രൂപയാണ് പിഴ വീഴുക.

ഏപ്രില്‍ മെയ് മാസങ്ങള്‍ക്ക് മുമ്പേ ബെംഗളൂരു നഗരം ജലക്ഷാമം നേരിടുകയാണ്.
അപ്പാര്‍ട്ട്‌മെന്റുകളിലും കോംപ്ലക്‌സുകളിലും വെള്ളം ഉപയോഗത്തിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വെള്ളം ആവശ്യപ്പെട്ട് ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങി. കുടിവെള്ള ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തി.