Connect with us

Kerala

തിരുവനന്തപുരം നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിച്ചു

രാത്രി 10 മണിയോടെ ജലവിതരണം പൂർവ്വ സ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിറ്റി

Published

|

Last Updated

തിരുവനന്തപുരം | നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ പൂർത്തിയാതയോടെയാണ് ജലവിതരണം തുടങ്ങിയത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ജോലികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചത്.

രാത്രി 10 മണിയോടെ ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരു ന്നതെങ്കിലും നേരത്തെ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

രാത്രി 10 മണിയോടെ ജലവിതരണം പൂർവ്വ സ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.