National
ഡല്‍ഹിയില്‍ വായു മലിനീകരണം കുറക്കാന്‍ ടാങ്കറുകളില്‍ ജലപ്രയോഗം
ഡല്‍ഹി സര്‍ക്കാര്‍ 114 ടാങ്കറുകളിലായാണ് വെള്ളം സ്‌പ്രേ ചെയ്യുന്നത്.
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാന്‍ ടാങ്കറുകളില്‍ ജലപ്രയോഗം. ഡല്‍ഹി സര്‍ക്കാര്‍ 114 ടാങ്കറുകളിലായാണ് വെള്ളം സ്‌പ്രേ ചെയ്യുന്നത്. സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനാല്‍ രാജ്യ തലസ്ഥാനത്ത് മൂന്നു ദിവസമായി വായുവിന്റെ ഗുണനിലവാര സൂചിക അപകടകരകമായ തരത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്.
ശനിയാഴ്ച ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ടാങ്കറുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഉയര്‍ന്ന തോതിലുള്ള വായു മലിനീകരണം കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി. ഹരിയാന, പഞ്ചാബ് അതിര്‍ത്തികളില്‍ വ്യാപകമായി വൈക്കോല്‍ കത്തിക്കുന്നതും ഡല്‍ഹിയില്‍ വായു മനിലീകരണത്തിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു. രണ്ടു ദിവസങ്ങളിലായി അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് 7,500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.