Kerala
കനത്ത മഴയില്‍ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്;ഗതാഗതം തടസപ്പെട്ടു
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി
കൊച്ചി | കനത്ത മഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിു. കലൂര്‍, എംജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വൈകുന്നേരത്തോടെ ആരംഭിച്ച മഴ, രാത്രിയോടെ ശക്തമാവുകയായിരുന്നു.ശക്തമായ മഴയില്‍ വെള്ളം കയറിയതിനാല്‍ ഇടപ്പള്ളി, വൈറ്റില ഭാഗങ്ങളില്‍ ഗതാഗത തടസ്സവും നേരിട്ടു.ജില്ലയില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം മുതല്‍ വയനാട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.