Eranakulam
പതിനായിരം കടന്ന് വാട്ടർമെട്രോ; ഇന്നലെ മാത്രം കൊച്ചി യാത്ര ചെയ്തത് 11,556 പേർ
പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷ
കൊച്ചി | പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണ്. അവധി ദിനമായ ഇന്നലെ മാത്രം കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്തത് 11,556 പേരാണ്. ആദ്യദിനത്തിൽ 6,559 പേരാണ് യാത്ര ചെയ്തിരുന്നത്. ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്.
പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിനോടകം തന്നെ വാട്ടർമെട്രോ കൊച്ചിയും കേരളവും ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന യാത്രക്കാരുടെ കണക്കുകൾ.
---- facebook comment plugin here -----