Connect with us

Kerala

വയനാട് ഉപതെരഞ്ഞെടുപ്പ് ഉടന്‍ ഇല്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തുടര്‍ നിയമനടപടികള്‍ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി| വയനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തുടര്‍നിയമനടപടികള്‍ നിരീക്ഷിക്കുമെന്നും സമയമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയെങ്കിലും മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

 

Latest