Connect with us

Kerala

വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് റായ്ബറേലിയിലെ വിജയാഘോമാകും: കുഞ്ഞാലിക്കുട്ടി

നേതാക്കൾ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് സാധാരണമാണ്

Published

|

Last Updated

മലപ്പുറം | രാഹുൽ ഗാന്ധി റായിബറേലിയിൽ മത്സരിക്കുന്നത് ഇന്ത്യാ മുന്നണിയുടെ സാധ്യത വർധിപ്പിക്കുന്ന രാഷ്ട്രീയ തീരുമാനമാണെന്നും അതിനെതിരായി പ്രചരണം നടത്തുന്നതിൽ അർത്ഥമില്ലെന്നും മുസ്്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വടക്കേ ഇന്ത്യയിൽ മത്സരിക്കണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടിരുന്നു. നേതാക്കൾ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് സാധാരണമാണ്.

കോൺഗ്രസ്സിന്റെ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി ജെ പിക്ക് തെരഞ്ഞെടുപ്പ് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രിയടക്കം കടുത്ത വർഗീയ പ്രസംഗം നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് കോൺഗ്രസ്സിന് പ്രയാസിന് തിരിച്ചടിയുണ്ടാകുമെന്ന് കുറ്റപ്പെടുത്തുന്നവർ റായിബറേലിയിൽ രാഹുൽ ഗാന്ധിയുടെ വിജയമാണ് പ്രവചിക്കുന്നത്. അതിൽ സന്തോഷമുണ്ടെന്നും വയനാട്ടിലെ ഉപതരെഞ്ഞെടുപ്പ് റായിബറേലിയിലെ രാഹുൽ ഗാന്ധിയുടെ വിജയാഘോഷമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് ടു സീറ്റിൽ സർക്കാർ നയം ശരിയല്ല. സീറ്റുകൾ മാത്രം വർധിപ്പിക്കുന്നതിൽ കാര്യമില്ല പുതിയ ബാച്ചുകളും സ്ഥാപനങ്ങളുമാണ് പ്രഖ്യാപിക്കേണ്ടത്.
ഇല്ലെങ്കിൽ വരുന്ന തലമുറയോട് ചെയ്യുന്ന വലിയ തെറ്റാകും. നിലവിൽ തന്നെ ക്ലാസുകളിൽ കുട്ടികളെ കുത്തിനിറച്ച അവസ്ഥയാണ്. അന്തർദേശീയമായ അനുപാതത്തിന് വിപരീതമായി ക്ലാസുകൾ നിറച്ചിരിക്കുകയാണ്. കുട്ടികളുടെ എണ്ണവും അനുവദിക്കുന്ന സീറ്റുകളുടെ എണ്ണവും ആനുപാതികമല്ല. കൂടുതൽ സീറ്റുകൾ അനുവദിച്ചുവെന്ന് പ്രചരണം നടത്താമെന്നല്ലാതെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Latest