Kerala
വയനാട് ഡിസിസി ട്രഷററുടെ മരണം; ഐസി ബാലകൃഷ്ണൻ എംഎൽഎയെ നാലു മണിക്കൂര്‍ ചോദ്യം ചെയ്തു
നാളെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
കല്‍പറ്റ | വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു.നാല് മണിക്കൂറോളമാണ് എംഎല്‍എയെ ചോദ്യം ചെയ്തത്. രാവിലെ പത്തേ മുക്കാലോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.നാളെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
എന്‍എം വിജയന്‍ കെപിസിസി പ്രസിഡന്‍റിന് എഴുതിയ കത്തിലെ കാര്യങ്ങള്‍, അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്‍ശ കത്ത് തുടങ്ങിയവയില്‍ അന്വേഷണസംഘം വ്യക്തത തേടിയതായാണ് വിവരം.
അതേസമയം സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ഐസി ബാലകൃഷ്ണന്‍ അന്വേഷണസംഘത്തിന് നല്‍കിയത്. ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് എംഎല്‍എ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
---- facebook comment plugin here -----