Connect with us

Kerala

വയനാട് ദുരന്തം: കേന്ദ്ര ഫണ്ടില്‍ ഇനിയും വ്യക്തയില്ല; സംസ്ഥാനത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജന്‍

പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുത്ത് കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  വയനാട് ദുരന്തവുമായി ബന്ധപ്പെട്ട്് കേന്ദ്രം സംസ്ഥാനത്തെ വെല്ലുവിളിക്കുകയാണെന്ന് റവന്യുമന്ത്രി കെ രാജന്‍. കേന്ദ്രം അവഗണിച്ചാലും ദുരന്ത ബാധിതരെ സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തുനിര്‍ത്തും. പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുത്ത് കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

കേരളത്തിന് പ്രത്യേക ഫണ്ട് എപ്പോള്‍ ലഭ്യമാക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ലെവല്‍ 3 ദുരന്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോയെന്നും തീരുമാനമായില്ല. ഉന്നതതല സമിതി ഇനിയും അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. കേരളം കൊടുത്ത മെമ്മോറാണ്ടത്തില്‍ പിശകുണ്ടെന്നായിരുന്നു വയനാട് തിരഞ്ഞെടുപ്പില്‍ അടക്കം പ്രചരിച്ചിരുന്നത്. ഇത് തെറ്റാണെന്ന് കേന്ദ്ര മന്ത്രിയുടെ കത്ത് തെളിയിക്കുന്നു.മുന്‍കൂറായി തന്ന തുകയും നീക്കിയിരിപ്പുണ്ട് എന്ന് പറയുന്നതും മറ്റു ദുരന്തങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും വിവിധ ഹരജികളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.