Connect with us

Kerala

വയനാട് ദുരന്തം: 231 പേര്‍ മരിച്ചതായി ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍

178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെത്തി. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്.

Published

|

Last Updated

കൊച്ചി | വയനാട് ദുരന്തത്തില്‍ 231 പേര്‍ മരിച്ചതായി ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു.

212 ശരീരാവശിഷ്ടങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെത്തി. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്.

1200 കോടിയാണ് ദുരന്തത്തില്‍ മേപ്പാടിയിലെ ആകെ നഷ്ടം. ദുരന്തവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠന റിപോര്‍ട്ട് നല്‍കണമെന്ന് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം. എല്ലാ വെള്ളിയാഴ്ചയും റിപോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest